Saturday, January 10, 2009

വിദ്യാര്‍ഥിയെ കഴുത്തറുത്തു കൊന്നു; സൂറത്ത്കലില്‍ വീണ്ടും സംഘര്‍ഷം

മംഗലാപുരം: കോളേജ് വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊന്നതിനെത്തുടര്‍ന്ന്
സൂറത്ത്കലില്‍ ഇരുവിഭാഗം തമ്മില്‍ സംഘര്‍ഷം. നിരവധി കടയും വാഹനവും
തകര്‍ത്തു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു.
പ്രദേശത്ത് പൊലീസ് നിയമമനുസരിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൂറത്ത്കല്‍
കാട്ടിപ്പള്ള ഈദ്ഗാഹ് റോഡിനടുത്ത രണ്ടാംബ്ളോക്കിലെ പരേതനായ അബുസാലി- ജമീല
ദമ്പതികളുടെ മകന്‍ തന്‍സീം (19) ആണ് കൊല്ലപ്പെട്ടത്. സൂറത്ത്കല്‍
ഗോവിന്ദാസ് കോളേജ് രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിയാണ്. പരിക്കേറ്റ
സുഹൃത്ത് റഹ്മത്തുള്ളയെ (26) യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പകല്‍ ഒന്നേകാലിന് കാട്ടിപ്പള്ള ദീപക് ബാറിനടുത്താണ്
പ്രകോപനമൊന്നുമില്ലാതെ തന്‍സീമിനുനേരെ അക്രമണമുണ്ടായത്. സഹോദരി
സുമയ്യയുടെ കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റ് ശരിയാക്കുന്നതിന് ഗവമെന്റ്
ആശുപത്രിയിലേക്ക് റഹ്മത്തുള്ളയുടെ ബൈക്കില്‍ പോവുകയായിരുന്നു തന്‍സീം.
കാറിലെത്തിയ എട്ടംഗ സംഘം ബൈക്ക് തടഞ്ഞ് ആക്രമിക്കുകയായിരുന്നു.
പിന്നിലിരുന്ന തന്‍സീം സംഭവസ്ഥലത്തുതന്നെ മരിച്ചു. റഹ്മത്തുള്ള
ബൈക്കോടിച്ചുപോയി രക്ഷപ്പെട്ടു. റഹ്മത്തുള്ളയായിരുന്നു അക്രമികളുടെ
ലക്ഷ്യമെന്നാണ് സൂചന. വര്‍ഷങ്ങള്‍ക്കുമുമ്പ് ഉദയ് പൂജാരി എന്നയാള്‍
കൊല്ലപ്പെട്ട കേസില്‍ പ്രതിയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
കൊലക്കേസില്‍ പ്രതിയായശേഷം സൌദിയിലേക്കു കടന്ന റഹ്മത്തുള്ള കഴിഞ്ഞ
ദിവസമാണ് നാട്ടിലെത്തിയത്. തന്‍സീമിന്റെ ഉപ്പ അബുസാലി ആറുമാസംമുമ്പ്
പാമ്പുകടിയേറ്റ് മരിച്ചു. സുമയ്യ, ഷംസീര്‍ എന്നിവര്‍ സഹോദരങ്ങള്‍.
സംഭവത്തെത്തുടര്‍ന്ന് സൂറത്ത്കല്‍, കാട്ടിപ്പള്ള, കൃഷ്ണപുര തുടങ്ങിയ
സ്ഥലങ്ങളില്‍ ഇരുവിഭാഗം ആളുകള്‍ സംഘടിച്ച് അക്രമം ആരംഭിച്ചതോടെയാണ്
പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. കാട്ടിപ്പള്ള രണ്ടാം ക്രോസ്,
കൃഷ്ണപുരം എന്നിവിടങ്ങളില്‍ അക്രമികള്‍ നിരവധി കട തകര്‍ത്തു.
വീടുകള്‍ക്ക് കല്ലെറിഞ്ഞു. നിരവധി ബസ്, കാറ്, ഇരുചക്രവാഹനം എന്നിവയും
നശിപ്പിച്ചു. വന്‍ പൊലീസ്സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. അടുത്തിടെ
ഭീകരമായ വര്‍ഗീയകലാപമുണ്ടായ സ്ഥലമാണ് സൂറത്ത്കല്‍.

DD


www.kasaragodvartha.com

Latest MALAYALAM and English news from your homeland. It is the first
& only specialized webportal for local
news. The portal also covers ethnicity, views, art, culture,
education, career, sports, business, entertainment, guest, obituary,
wedding, techno world, gulf special, media views, articles along with
state news, national and world news. Actually it is linking our
homeland to Malayalees in Kerala, Karnataka, Maharashtra, Tamilnadu,
Delhi, Andrapradesh, Gujarat and the world specially Gulf countries
simultaneously

No comments:

Post a Comment

 
Copyright © 2011. Malik Deenar | Kasaragod . All Rights Reserved