Sunday, May 31, 2009

സുരയ്യാ...സോദരീ...വലിയ വലിയ ലോലാക്കുമിട്ട മലക്കുകള്‍... - ഇന്നാലില്ലാഹി---

ഇന്നാ ലില്ലാഹി......

നിന്റെ വാക്കുകള്‍ക്ക്
വാത്സല്യത്തിന്റെ ചുവയുസ്ഥായിരുന്നു
സത്യത്തിന്റെ ചുവപ്പുണ്ടായിരുന്നു

നിന്റെ വാക്കുകളില്‍
കുരുവിയുടെ ദുഖഃമുണ്ടായിരുന്നു
പക്ഷിയുടെ മണമുണ്ടായിരുന്നു
ചന്ദന മരങ്ങളുടെ തണുപ്പുണ്ടായിരുന്നു

"നീ സ്നേഹമാണ്, ധൈര്യമാണ്
വിപ്ളവമാണ്, ശക്തിയാണ്............"
എല്ലാം ശവ മൊഴി
മൃത ദേഹത്തിലര്‍പ്പിക്കുന്ന
ഭംഗിയുള്ള വാക്കുകള്‍
അന്ത്യോപചാരത്തിന്റെ
റിയാലിറ്റികള്‍

സ്നേഹവും ധൈര്യവും വിപ്ളവവും ശക്തിയുമെല്ലാം ഞങ്ങള്‍ക്ക് ബുദ്ധി പൂര്‍വ്വം കക്ഷി ചേരേണ്ട നിറക്കൂട്ടുകള്‍ മാത്രം. രക്തത്തിന്റെ നിറത്തിലല്ല, ഡി.എന്‍.എ.യുടെ യുക്തിയിലാണ് ഞങ്ങള്‍ക്ക് വിശ്വാസം. ഉണ്മയുടെ നഗ്നതയിലല്ല, ഉറയിട്ട അജണ്ഡകളിലാണ് ഞങ്ങളുടെ ആവേശം. അത് കൊണ്ടാണ് സാക്ഷര കേരളത്തിന്റെ തലസ്ഥാനത്ത് അര ഡസന്‍ മനുഷ്യ ജന്മങ്ങളെ ഭരണ കൂട ഭീകരത കുരുതി കൊടുത്തിട്ടും ഞങ്ങള്‍ സാംസ്ക്കാരിക കേരളം വൃത്തികെട്ട മൗന വിസര്‍ജ്ജ്യത്തിന്റെ ഏമ്പക്കം ശബ്ദമില്ലാതെ അര്‍പ്പിച്ചു കൊണ്ടിരിക്കുന്നത്.

നീയിത് നേരത്തെ തിരിച്ചറിഞ്ഞീ കേരളം വിട്ടു പോയത് നന്നായി.
നീ ബുദ്ധിയുള്ളവളാണ്. അല്ലെന്നിതേ വരെ ആരും പറഞ്ഞിട്ടുമില്ല. എന്നിട്ടും തിരിച്ചറിവിന്റെ പാതയില്‍ നീ തിരിച്ചണിഞ്ഞ മതത്തിന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ച് അര്‍ഹമായ ഒരു സെമിനാര്‍ പോലും നടത്താന്‍ ഇന്നും 'എന്റെ കഥ' യുടെ ഉള്ളറകള്‍ നുണയുന്ന നാവേറുകാര്‍ തയ്യാറായില്ല.
ചുളിയുകയായിരുന്നു. പല ബുജി, സെക്യുലര്‍ സാഹിത്യാദി കാരണവന്മാരുടെ മുഖവും മനസ്സും. നിന്റെ കഥകള്‍ക്ക് കാവല്‍ നില്‍ക്കാന്‍ വെറുമൊരു ചെറു സംഘം മാത്രം.

വലിയ വലിയ ലോലാക്കുമിട്ട് മലക്കുകള്‍ തന്നെയെടുക്കാന്‍ വരുന്ന സ്വപ്നം കണ്ട പ്രിയപ്പെട്ട മനുഷ്യ മനസ്സിന്റെ ഉടമ.... യാ അള്ളാഹ്, പൊറുത്ത് കൊടുക്കണേ....
 

      ഹുസ്സൈന്‍ താനൂര്‍
Mohamed Hussain Tanur <mail2hussain@gmail.com>
     
 
www.kasaragodvartha.com.
the first specialized local news portal in malayalam; it is KASARAGOD's OWN PORTAL

brings Latest MALAYALAM and English news from your homeland. The portal also covers ethnicity, views, art, culture, education, career, sports, business, entertainment etc. along with state news, national and world news. Actually it is linking our homeland to Malayalees in Kerala, Karnataka, Maharashtra, Tamilnadu, Delhi, Andrapradesh, Gujarat and the world specially Gulf countries simultaneously

1 comment:

കാസിം തങ്ങള്‍ said...

ആത്മാവിന് നിത്യശാന്തി ലഭിക്കട്ടേ.

Post a Comment

 
Copyright © 2011. Malik Deenar | Kasaragod . All Rights Reserved