Monday, November 2, 2009

കടത്തെ നിങ്ങള്‍ സൂക്ഷിക്കുക, അത് രാത്രിയില്‍ നിങ്ങളുടെ നിദ്രയെയും പകല്‍ നിങ്ങളുടെ മാന്യതെയും നശിപ്പിക്കും

 
Mujeeb Kalanad
 
+91 9447746070
 
the first specialized local news portal in malayalam; it is KASARAGOD's OWN PORTAL
 
brings Latest MALAYALAM and English news from your homeland. The portal also covers ethnicity, views, art, culture, education, career, sports, business, entertainment etc. along with state news, national and world news. Actually it is linking our homeland to Malayalees in Kerala, Karnataka, Maharashtra, Tamilnadu, Delhi, Andrapradesh, Gujarat and the world specially Gulf countries simultaneously
 
 
ഒരു സുഹൃത്തുമായി സുഖാന്വേഷണകള്‍ക്കിടയില്‍ ഞാ൯ ചോദിച്ചു.
 
"എങ്ങനെയുണ്ട് സാമ്പത്തിക സ്ഥിതിയൊക്കെ, കടങ്ങള്‍ വല്ലതുമുണ്ടോ?"
 
"കുഴപ്പമില്ലാതെ പോകുന്നു, കടങ്ങളൊന്നുമില്ല"
 
അത്യാവശ്യം 'അടിപൊളി'യായി ജീവിക്കുന്ന അയാളുടെ വാക്കുകളില്‍ എനിക്ക് വിശ്വാസം വന്നില്ല.
 
ഞാ൯ ചോദിച്ചു: "അപ്പോ ഈ പ്റാഡോ??"
 
സുഹ്രത്ത്‌ പറഞ്ഞു : "അത് ബാങ്ക് ലോണാ…"
 
തുട൪ന്നുള്ള സംഭാഷണത്തിൽ നിന്നും മനസ്സിലായത്, അദ്ദേഹത്തി൯റെ വണ്ടി മാത്രമല്ല നാട്ടിൽ അയാളുടെ കൂറ്റ൯ ബംഗ്ളാവ് പണിയാനും ഭീമമായ സംഖ്യ ബാങ്ക് ലോണ്‍ എടുത്തിട്ടുണ്ട്.
 
മാന്യനും തറവാടിയുമായ അയാള്‍ക്ക് 'കട'ക്കാരനാണ് എന്ന് പറയാനുള്ള മടി കൊണ്ടാണോ അതോ ബാങ്ക് ലോണ്‍ കടമല്ല എന്ന തെറ്റിദ്ധാരണ കൊണ്ടാണോ അയാള്‍ അങ്ങിനെ പ്രതികരിച്ചത്‌ എന്നറിയില്ല.
 
ഇത് ഒരു ശരാശരി ഗല്‍ഫുകാരന്റെ ചിത്രമാണ്‌...
90 ശതമാനം ഗള്‍ഫ്‌ മലയാളികളും കടക്കാരാണ് എന്ന് പറഞ്ഞാല്‍ തെറ്റാവില്ല... ഏറ്റവും ചുരുങ്ങിയത് ഒരു ക്രെഡിറ്റ്‌ കാര്‍ഡിലൂടെയെങ്കിലും ഇങ്ങിനെ കടം പേറാന്‍ വിധിച്ചവനായിരിക്കും...
 
ഇതൊന്നും എന്തെങ്കിലും അത്യാവശ്യത്തിനോ എന്നല്ല ആവശ്യത്തിനു പോലും ആയിരിക്കില്ല... മറിച്ച് അനാവശ്യത്തിനായിരിക്കും.
 
ബാങ്ക് ലോണ്‍, ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്നിവ നല്‍കുന്ന ഒരു മന:ശാസ്ത്ര വശവും അതിനുണ്ട്... പണിയെടുത്തു കിട്ടിയ ശമ്പളം പേര്‍സില്‍ നിന്നും എണ്ണിയെടുത്ത് കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു 'വേദന' കാര്‍ഡ്‌ ഉരസുമ്പോഴോ ബാങ്കില്‍ നിന്നും ഒന്നിച്ചു കിട്ടുമ്പോഴോ ഉണ്ടാവാറില്ല, മറിച്ച് വെറുതെ കിട്ടിയ കാശ് പോലെയേ മനസ്സിന് തോന്നു..
 
ഇങ്ങിനെ കടക്കെണിയില്‍ വീണു ജീവിതം നശിച്ച ഒരു പാട് ആളുകളെ എനിക്കറിയാം...
 
വളരെ അനിവാര്യമായ കാരണങ്ങളാല്‍ ചിലപ്പോഴൊക്കെ കടം വാങ്ങേണ്ടി വന്നേക്കാം... നല്ല സുഹുര്‍ത്തുക്കള്‍ ഉണ്ടായാല്‍ ഇത്തരം കട/പലിശക്കെണിയില് വീഴാതെ തന്നെ പ്രശ്നങ്ങള്‍ തീര്‍ക്കാനാവും...
 
"കടത്തെ നിങ്ങള്‍ സൂക്ഷിക്കുക, അത് രാത്രിയില്‍ നിങ്ങളുടെ നിദ്രയെയും പകല്‍ നിങ്ങളുടെ മാന്യതെയും നശിപ്പിക്കും" എന്ന മഹത് വചനം എത്ര പ്രസക്തം
 
 
--
sent by Haris Zeenath
 
 
 

No comments:

Post a Comment

 
Copyright © 2011. Malik Deenar | Kasaragod . All Rights Reserved